പാലാരിവട്ടം പാലം അഴിമതികേസിൽ വി. കെ ഇബ്രാഹംകുഞ്ഞിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പാലം പണിയുന്ന ചിത്രം പങ്കുവെച്ച് മന്ത്രി ഇ.പി. ജയരാജൻ. ;പാലാരിവട്ടത്ത് പുതിയ പാലം ഉയരുകയാണ്. കമ്പിയും സിമൻ്റുമെല്ലാം കൃത്യമായി ചേർത്ത്’ എന്ന തലക്കെട്ടിൽ പാലത്തിൻ്റെ ചിത്രത്തൊടോപ്പം ഇ. പി. ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം ഇബ്രാഹിംകുഞ്ഞിൻ്റെ അറസ്റ്റിനോട് കവിതചൊല്ലിയാണ് മന്ത്രി കെ. ടി ജലീൽ പ്രതികരിച്ചത്. നമുക്ക് നാമേ പണിവത് നാകം നരകവുമതുപൊലെ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രിയുടെ അറസ്റ്റുണ്ടാകുമെന്ന് പ്രചരിപ്പിച്ചപ്പോൾ ഇബ്രാഹിം കുഞ്ഞിൻ്റെ അറസ്റ്റാണല്ലൊ ഉണ്ടായതെന്ന ചോദ്യത്തിന് ഉള്ളൂർ എസ് പരമേശ്വരയ്യരുടെ കവിതയിലൂടെ മറുപടി പറയുകയായിരുന്നു ജലീൽ.
പാലാരിവട്ടം പാലം അഴിമതി കേസിൽ കൊച്ചി ലേക് ഷോർ ആശുപത്രിയിലെത്തിയാണ് വിജിലൻസ് സംഘം മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്.
content highlights: LDF leaders reactions on V. K. Ebrahimkunju arrest