പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല

Kerala high court denies bail on former PWD minister V K Ebrahimkunju

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻമന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല. ജാമ്യ ഹർജി ഹൈക്കോടതി തള്ളി. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇബ്രാഹിം കുഞ്ഞുള്ളത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് ജാമ്യം അനവദിക്കണമെന്നാവശ്യപെട്ട് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.

ഉന്നത സ്വാധീനമുള്ള ഇബ്രാഹിം കുഞ്ഞിന് ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്നും ആവശ്യമെങ്കിൽ ആശുപത്രി വിട്ട ശേഷം വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കാമെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്. കഴിഞ്ഞ ആഴ്ച മൂവാറ്റുപുഴ വിജിലൻസ് കോടതിയും ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

Content Highlights; Kerala high court denies bail on former PWD minister V K Ebrahimkunju