ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് അനവസരത്തിലുള്ള രാഷ്ട്രീയ പ്രേരിതമെന്ന് കുഞ്ഞാലികുട്ടി

കോഴിക്കോട്: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി മുസ്ലീം ലീഗ്. അനവസരത്തിലുള്ള രാഷ്ട്രീയ പ്രേരിതമാണ് ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റെന്ന് മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. അറസ്റ്റുണ്ടാകുമെന്ന നേരത്തെ തന്നെ സൂചനയുണ്ടായിരുന്നതായും യോഗം ചേര്‍ന്ന് കൂടിയാലോചിച്ചാണ് അറസ്റ്റ് നടപ്പാക്കിയതെന്നും കുഞ്ഞാലികുട്ടി വിമര്‍ശിച്ചു.

മുമ്പ് വിശദമായ അന്വേഷണം നടന്ന സമയത്ത് നടത്താത്ത അറസ്റ്റ് ഇപ്പോള്‍ ചെയ്യുന്നത് സര്‍ക്കാര്‍ പ്രതിസന്ധിയിലായ ഘട്ടത്തില്‍ ബാലന്‍സ് ചെയ്യാന്‍ വേണ്ടിയാണെന്നും കുഞ്ഞാലികുട്ടി വിമര്‍ശിച്ചു. കേന്ദ്ര ഏജന്‍സികളെ കുറ്റം പറയുന്നവര്‍ തന്നെയാണ് അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റിലൂടെ വ്യക്തമായ അധികാര ദുര്‍വിനിയോഗമാണ് സര്‍ക്കാര്‍ നടത്തിയതെന്നും കുഞ്ഞാലികുട്ടി ആരോപിച്ചു.

കോണ്‍ഗ്രസും ഇബ്രാഹിം കുഞ്ഞിനെ പിന്തുണച്ച് രംഗത്തുവന്നു. ഇബ്രാഹിംകുഞ്ഞിനെ ബലിയാടാക്കി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

Content Highlight: Muslim League on arrest of Ibrahim Kunju