ലണ്ടന്‍: ‘മീറ്റ് ഫ്രീ’ ക്യാമ്പസാകാന് ഒരുങ്ങുന്ന ഓക്സ്ഫോഡ് സര്‍വകലാശാലയിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിയെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഓക്സ്ഫോഡ് സര്‍വകലാശാലക്ക് കീഴിലുള്ള വോര്സെറ്റര് കോളേജിലെ വിഹാന് ജെയിന് എന്ന വിദ്യാര്‍ത്ഥിയുടെ നേതൃത്വത്തിലുള്ള സംഘം ക്യാമ്പസിലെ ഭക്ഷ്യ ശാലകളില്‍ ബീഫ്, ആട് എന്നിവയുടെ മാസം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം സമര്‍പ്പിച്ചു.
സര്‍വകലാശാലയിലെ ഹരിത പ്രസരണത്തിന് കുറവ് വരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ക്യാമ്പസിലെ മാംസ ഉപയോഗം നിര്‍ത്തണമെന്ന ആവശ്യമുന്നയിച്ച് വിദ്യാര്‍ത്ഥി യൂണിയന് രംഗത്ത് വന്നിരിക്കുന്നത്. ക്യാമ്പസിലെ ഭക്ഷ്യ ശാലകളില്‍ നിന്ന് മാംസം ഒഴിവാക്കണെമെന്ന പ്രമേയത്തില്‍ വിദ്യാര്‍ത്ഥി യൂണിയനില്‍ 31 വോട്ട് നേടിയാണ് പാസായിട്ടുള്ളത്. ഒമ്പത് പേരാണ് പ്രമേയത്തിന് എതിരായി വെട്ട് ചെയ്തത്.
രാജ്യത്തെ പ്രമുഖ സര്‍വകലാശാലയായ ഓക്സ്ഫോഡ് കാലാവസ്ഥ വ്യതിയാനത്തില്‍ ഒന്നും ചെയ്യുന്നില്ലെന്ന പ്രമേയത്തിന് പിന്നാലെയാണ് ബീഫ്, മട്ടണ്‍ നിരോധനത്തിലൂടെ കാലാവസ്ഥ വ്യതിയാനത്തില്‍ നേടണമെന്ന് കരുതുന്ന മാറ്റം 2030 ഓടെ നേടാന്‍ കഴിയുമെന്ന് പ്രമേയം വിശദമാക്കുന്നത്. 1.5 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 2 ഡിഗ്രി സെല്‍ഷ്യസ് വരെ താപം ഇത്തരത്തില്‍ കുറയ്ക്കാനാവുമെന്നാണ് പ്രമേയം ചൂണ്ടികാണിക്കുന്നത്.
പ്രമേയം പാസായതോടെ ഓക്സ്ഫോഡ് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ ബീഫ്, മട്ടണ്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുകയും കാലക്രമേണ പൂര്‍ണമായി നിരോധനം ഏര്‍പ്പെടുത്താനുമാണ് വിദ്യാര്‍ത്ഥി യൂണിയന്റെ തീരുമാനം. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ്, യൂണിവേഴ്സിറ്റി ഓഫ് ലണ്ടന്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബീഫ്, മട്ടണ്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നേരത്തെ തന്നെ നിരോധിച്ചിട്ടുണ്ട്.
Content Highlight: Indian-Origin Student Leads Oxford University Meat-Free Campus Drive