അമേരിക്കയിൽ 10 ലക്ഷത്തിലധികം കുട്ടികൾക്ക് ഇതുവരെ കൊവിഡ് ബാധിച്ചതായി ശിശുരോഗ വിദഗ്ദർ. 18 വയസ്സിന് താഴെ പ്രായമുള്ള 10 ലക്ഷത്തിലധികം കുട്ടികൾക്ക് കൊവിഡ് രോഗം കണ്ടെത്തിയതായി അമേരിക്കൽ അക്കാദമി ഓഫ് പീഡിയാട്രിക്സും ചിൽഡ്രൻസ് ഹോസ്പിറ്റൽ അസോസിയേഷനും വ്യക്തമാക്കിയിട്ടുണ്ട്.
പകർച്ച വ്യാധി ആരംഭിച്ചതു മതൽ 1039464 കുട്ടികളാണ് കൊവിഡ് പോസിറ്റീവ് ടെസ്റ്റിന് വിധേയമായത്. നവംബർ 12 വരെ നടത്തിയ ടെസ്റ്റിൽ കുട്ടികളിൽ തന്നെ 111946 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ സംഖ്യ അമ്പരിപ്പിക്കുന്നതാണെന്നാണ് അക്കാദമി ഓഫ് പീഡിയോട്രിക്സ് പ്രസിഡന്റ് ഡോ സാലി ഗോസ അഭിപ്രായപെട്ടത്.
മുതിർന്നവരെ അപേക്ഷിച്ച് നോക്കിയാൽ കുട്ടികളിലെ കൊവിഡ് ലക്ഷണങ്ങൾക്ക് ചെറിയ വ്യത്യാസങ്ങളുണ്ടാകും. പല സമയങ്ങളിലും കുട്ടികളിൽ വൈകിയാണ് കൊവിഡ് ലക്ഷണങ്ങൾ പ്രകടമാകുന്നത്. ശക്തി കുറഞ്ഞ് നീണ്ട് നിൽക്കുന്ന ചുമ, മടുപ്പും ക്ഷീണവും, തലവേദന, ചില കുട്ടികളിൽ മണവും രുചിയും നഷ്ടമാവുക, തൊലിപ്പുറത്ത് തടിപ്പും പുകച്ചിലും അനുഭവപെടുക തുടങ്ങിയവയാണ് കുട്ടികളിലെ പൊതുവായ ലക്ഷണങ്ങൾ
Content Highlights; over one million children have diagnosed with covid 19 in us