അനധികൃത സ്വത്ത് സമ്പാദന കേസ്; പത്ത് കോടി രൂപ പിഴയടച്ച് ശശികല

VK Sasikala pays Rs 10 crore fine in disproportionate assets case

അനധികൃത സ്വത്ത് സമ്പാദന കേസിൽ പത്ത് കോടി രൂപയുടെ പിഴയടച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സഹായി വികെ ശശികല. സാമ്പത്തിക തിരിമറി കേസിൽ തടവിൽ കഴിയുന്ന ശശികലക്ക് ഉടൻ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അഭിഭാഷകൻ എൻ ജെ സെന്തൂർ പാണ്ഡ്യൻ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ ശശികലയുടെ കാര്യത്തിൽ എ.ഐ.ഡി.എം.കെ നിലപാട് മാറ്റിയിട്ടില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി പറഞ്ഞു. തിരിച്ചെത്തുന്ന ശശികലക്കും കുടുംബത്തിനും പാർട്ടിയിലോ സർക്കാറിലോ സ്ഥാനമുണ്ടാകില്ലെന്നും പളനിസ്വാമി വ്യക്തമാക്കി. അനധികൃത സ്വത്ത് സമ്പാദന കേസിൽ 2017 ലായിരുന്നു ശശികല അറസ്റ്റ് ചെയ്യപെട്ടത്.

എ.ഐ.ഡി.എം.കെ നേതാവും മുൻ മുഖ്യമന്ത്രിയുമായ ജയലളിതയുടെ വലം കൈയ്യായി അറിയപെടുന്ന ശശികല തമിഴ്നാട് രാഷ്ട്രീയത്തിലെ പ്രബല വ്യക്തിത്വങ്ങളിൽ ഒന്നായാണ് അറിയപെട്ടിരുന്നത്. എന്നാൽ ജയലളിതയുടെ മരണത്തിന് ശേഷം മുഖ്യമന്ത്രിയായി അധികാരത്തിലേറാനുള്ള ശശികലയുടെ തന്ത്രങ്ങൾ പക്ഷേ പരാജയപെടുകയായിരുന്നു.

Content Highlights; VK Sasikala pays Rs 10 crore fine in disproportionate assets case