ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവില്ല; 13,64,754 മരണം

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ആറ് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,72,06,663 ആയി ഉയര്‍ന്നു. 13,64,754 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി തൊണ്ണൂറ്റിയാറ് ലക്ഷം പിന്നിട്ടു. അമേരിക്ക,ഇന്ത്യ,ബ്രസീല്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധിച്ചത് അമേരിക്കയിലാണ്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം യുഎസില്‍ കഴിഞ്ഞ ദിവസം 1,86,017 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം ഒരു കോടി പന്ത്രണ്ട് ലക്ഷം പിന്നിട്ടു. 2,58,271 പേര്‍ മരിച്ചു.72,25,705 പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും ഉയര്‍ന്നു. കഴിഞ്ഞദിവസം 45,576 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 90 ലക്ഷം കടന്നു.നിലവില്‍ 4,43,303 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗികളുടെ 4.95 ശതമാനം മാത്രമാണിത്.കൊവിഡ് മുക്തി നിരക്ക് 93.58 ശതമാനമായി വര്‍ദ്ധിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 83,83,602 ആയി.

ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് 59,83,089 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 1,68,141 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്ബത്തിനാല് ലക്ഷം പിന്നിട്ടു. ഫ്രാന്‍സിലും രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. രാജ്യത്ത് ഇരുപത് ലക്ഷത്തിലധികം ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 47,127 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Content highlight: Covid update World