ഹിമാചൽപ്രദേശ് തൊറാങ് ഗ്രാമത്തിൽ ഒരാളൊഴികെ എല്ലാവർക്കും കൊവിഡ്

Entire Village in Himachal Pradesh's Lahaul Found Covid-19 Positive, Except One Man

ഹിമാചൽ പ്രദേശിലെ ലാഹോർ ആൻഡ് സ്പിറ്റി ജില്ലയിലെ തൊറാങ് ഗ്രാമത്തിൽ ഒരാളൊഴികെ ബാക്കിയെല്ലാവർക്കും കൊവിഡ് പോസിറ്റീവ് ആയി. 52കാരനായ ഭൂഷൺ താക്കൂറിൻ്റെ മാത്രം പരിശോധനാഫലം നെഗറ്റീവ് ആയി. ഭൂഷൺ താക്കൂറിൻ്റെ വീട്ടിലെ മറ്റ് അഞ്ച് പേർക്കും കൊവിഡ് പോസിറ്റീവ് ആയിരുന്നു. 

തൊറാങ്  ഗ്രാമത്തിൽ കഴിഞ്ഞ ദിവസം നടത്തിയ മതപരിപാടിയിൽ നിന്നാണ് കൊവിഡ് വ്യാപനമുണ്ടായത്. ഇത് സാമൂഹ്യവ്യാപനത്തിന് ഇടയാക്കുകയും സമീപ പ്രദേശങ്ങളിലേക്ക് കൊവിഡ് വ്യാപിക്കുകയും ചെയ്തു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ ജില്ലയാണിത്. ജില്ലയിൽ 856 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 

കൊവിഡ് വ്യാപനമായതോടെ റോഹതാങ് ടണലിന് സമീപമുള്ള തെലിങ് നുലായിലേയ്ക്കുള്ള ടൂറിസ്റ്റ് സഞ്ചാരത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. റോഹ്താങ് ടണലിനപ്പുറമുള്ള ലാഹോർ ഗ്രാമങ്ങളിൽ പലതും കണ്ടെയ്ൻമെൻ്റ് സോണുകളാണ്. തൊറാങ് ഗ്രാമത്തിൽ 42 പേർ മാത്രമാണ് ഇപ്പോൾ. ബാക്കിയുള്ളവർ ശീതകാലത്ത് കുളുവിലേക്ക് മാറിതാമസിച്ചിരിക്കുകയാണ്. 

content highlights: Entire Village in Himachal Pradesh’s Lahaul Found Covid-19 Positive, Except One Man