കൊവിഡിൻ്റെ ആഘാതം 2025 വരെ തുടരും; ഇന്ത്യയിലെ സമ്പദ് വ്യവസ്ഥ ഏറ്റവും മോശമാകും; റിപ്പോർട്ട്

India will be worst-hit among major economies even after Covid-19 pandemic: Report

ലോകത്തെ പ്രധാന രാഷ്ട്രങ്ങളിൽ വെച്ച്  ഇന്ത്യയെയായിരിക്കും കൊവിഡ് ഏറ്റവും മോശമായി ബാധിക്കുകയെന്ന് ഓക്സ്ഫോഡ് ഇക്കണോമിക്സ് റിപ്പോർട്ട്. കൊവിഡിന് മുമ്പുള്ള വളർച്ച ശതമാനത്തേക്കാൾ കുറവായിരിക്കും കൊവിഡിന് ശേഷമുള്ള ഇന്ത്യയുടെ വളർച്ചാനിരക്കെന്നും റിപ്പോർട്ടിൽ പറയുന്നു. കൊവിഡിന് മുമ്പ് 6.5 ശതമാനമായിരുന്നു വളർച്ച സാധ്യതയെങ്കിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 4.5 ശതമാനം വളർച്ച മാത്രമായിരിക്കും കെെവരിക്കാനാവുകയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കോർപറേറ്റ് ബാലൻസ് ഷീറ്റുകൾ, ബാങ്ക് ഇതര ധനകാര്യ കമ്പനികളിലുണ്ടായ ഇടിവ്, തൊഴിൽ വിപണിയിലെ ബലഹീനത, ബാങ്കുകളുടെ നിഷ്ക്രീയ ആസ്തികൾ എന്നിവ ഇതിനോടകം തന്നെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചിരിക്കാം. ഇത് കൂടുതൽ വഷളാകാനും സാധ്യതയുണ്ട്. സാമ്പത്തിക വളർച്ച മെച്ചപ്പെടുത്തുന്നതിനായി സർക്കാർ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഡിമാർഡ് വർധിപ്പിക്കുന്നതിൽ പരാജയപ്പെട്ടുവെന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ലോക്ക് ഡൌൺ മൂലം ഇന്ത്യയുടെ ജി.ഡി.പി 10.3 ശതമാനമായി ചുരുങ്ങുമെന്ന് രാജ്യാന്തര നാണയനിധി നേരത്തെ പ്രവചിച്ചിരുന്നു. കഴിഞ്ഞ റിസർവ് ബാങ്ക് പുറത്തുവിട്ട റിപ്പോർട്ടിൽ ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ ചരിത്രപരമായ മാന്ദ്യത്തിലേക്ക് കടന്നതായും പ്രഖ്യാപിച്ചിരുന്നു. 

content highlights: India will be worst-hit among major economies even after Covid-19 pandemic: Report