കൊവിഡ് രോഗാണു അടങ്ങിയ കത്തുകൾ പ്രമുഖരെ തേടിയെത്തിയേക്കാം; ഇന്ത്യ അടക്കം 194 രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഇന്റർപോൾ

Letters contaminated with Covid-19 likely to be sent to political leaders, says Interpol

കൊറോണ വൈറസ് അടങ്ങിയ കത്തുകൾ പ്രമുഖ നേതാക്കളെ തേടിയെത്തിയേക്കാമെന്ന് ഇന്റർപോളിന്റെ മുന്നറിയിപ്പ്. ഇന്ത്യ അടക്കം 194 രാജ്യങ്ങൾക്കാണ് ഇന്റർപോൾ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. രാഷ്ട്രീയ നേതാക്കൾ, പ്രമുഖ വ്യക്തികൾ തുടങ്ങിയവർക്ക് വൈറസ് വാഹകരടങ്ങിയ കത്തുകൾ ലഭിച്ചേക്കാമെന്നും അതുകൊണ്ട് ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കോവിഡ് പടർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം കത്തുകൾ അയക്കുന്നത്. വ്യക്തികളുമായി ഇടപെടുമ്പോൾ നിയമപാലകർ, ആരോഗ്യ പ്രവർത്തകർ, അവശ്യ സേവന ജീവനക്കാർ തുടങ്ങിയവർ കരുതിയിരിക്കണം. വൈറസ് ബാധിതർ ബോധപൂർവം രോഗമില്ലാത്ത പ്രദേശങ്ങളിൽ പോകുകയും രോഗം പടർത്തുകയും ചെയ്യുന്ന സ്ഥിതി വിശേഷത്തേയും പോലീസ് ഉദ്യോഗസ്ഥർ ജാഗ്രതയോടെ കരുതി ഇരിക്കേണ്ടതാണ്. കൂടാതെ ശരീര ദ്രാവകങ്ങളുടെ സാമ്പിളുകൾ ഓൺലൈനിൽ വിൽക്കുന്നുവെന്ന് അവകാശപെടുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപെട്ടിട്ടുണ്ടെന്ന് ഇന്റർപോൾ വ്യക്തമാക്കി.

സഹകരിക്കാത്ത വ്യക്തികളുമായി ഇടപെടുമ്പോൾ ജാഗ്രത പുലർത്തണമെന്നും പിപിഇ കിറ്റുകൾ ധരിക്കുക എന്നിവ പാലിക്കണമെന്ന് അറിയിട്ടിട്ടുണ്ട്. അതിർത്തി മേഖലകളിലെ പോലീസുകാർ, സൈബർ മേഖലയിലെ സുരക്ഷാ ഉദ്യോഗസ്ഥർ, തീവ്രവാദ വിരുദ്ധ സേനാംഗങ്ങൾ തുടങ്ങിയവർ ജാഗ്രത പുലർത്തണമെന്നും ഇന്റർപോൾ നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.

Content Highlights; Letters contaminated with Covid-19 likely to be sent to political leaders, says Interpol