ഉത്തർപ്രദേശിൽ വിഷമദ്യം കഴിച്ച് 6 പേർ മരിച്ചു; 15 പേർ ആശുപത്രിയിൽ

6 Dead, 15 Hospitalised In UP, Allegedly After Consuming Toxic Liquor 

ഉത്തർപ്രദേശിൽ വിഷമദ്യം കഴിച്ച് 6 പേർ മരിച്ചു. അമിലിയ ഗ്രാമത്തിലെ ഷാപ്പിൽ നിന്നും പ്രദേശികമായി നിർമിച്ച മദ്യം കഴിച്ചവരാണ് മരിച്ചത്. 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സംഭവത്തെ തുടർന്ന് ഷാപ്പ് നടത്തിയിരുന്ന സ്ത്രീയേയും ഭർത്താവിനേയും അറസ്റ്റ് ചെയ്തു. മദ്യം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷമെ യഥാർത്ഥ കാരണം മനസിലാകുകയുള്ളു.

മദ്യം കടത്തുന്നതുമായി ബന്ധപ്പെട്ട് മദ്യഷാപ്പ് ഉടമകൾക്കെതിരെ മുൻപും നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട്. ഇവർക്ക് മൂന്ന് ഷാപ്പുകളുണ്ടെന്ന് പൊലീസ് പറയുന്നു. വിഷമദ്യം കഴിച്ച് കഴിഞ്ഞ വർഷം 100 ലധികം ആളുകളാണ് ഉത്തർപ്രദേശിൽ മരിച്ചത്. 130 പേരെ വ്യാജ മദ്യം വിൽപന നടത്തിയതിനെ തുടർന്ന് കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നു. 2011ൽ 175 പേരാണ് വിഷമദ്യം കഴിഞ്ഞ സംസ്ഥാനത്ത് മരിച്ചത്. 

content highlights: 6 Dead, 15 Hospitalised In UP, Allegedly After Consuming Toxic Liquor