കൊവിഡ് വ്യാപനം; രാത്രികാല കർഫ്യു പ്രഖ്യാപിച്ച് സംസ്ഥാനങ്ങൾ

covid night curfew imposed in 3 states of India

കൊവിഡ് വ്യാപനം കൂടുന്ന സംസ്ഥാനങ്ങളിൽ നിരീക്ഷൺത്തിനായി കേന്ദ്ര സംഘത്തെ അയക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രാത്രികാല കർഫ്യുവും പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിലാണ് കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജസ്ഥാനിലെ എല്ലാ ജില്ലകളിലും സർക്കാർ നിയന്ത്രണങ്ങളേർപെടുത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിക്കാൻ ആഭ്യന്തര വകുപ്പ് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി. അതേസമയം കൊവിഡ് വാക്സിൻ രണ്ട് മാസത്തിനുള്ളിൽ രാജ്യത്ത് വിതരണം ചെയ്യുമെന്ന് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ട്.

മരുന്ന് വിതരണത്തിനായി തയാറെടുക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിയതിനു പിന്നാലെയാണ് പൂനം സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാക്സിൻ വിതരണവുമായി ബന്ധപെട്ട പ്രതികരണം. രണ്ട് മാസത്തിനുള്ളിൽ ആരോഗ്യ പ്രവർത്തകർക്കും, മുതിർന്നവർക്കുമാണ് വാക്സിൻ വിതരണം ചെയ്യുന്നതെന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ വ്യക്തമാക്കിയത്.

Content Highlights; covid night curfew imposed in 3 states of India