സഹോദരങ്ങളുടെ മക്കൾ തമ്മിൽ വിവാഹിതരാകുന്നത് നിയവിരുദ്ധമാണെന്ന് പഞ്ചാബ്- ഹരിയാന ഹെെക്കോടതി. ജസ്റ്റിസ് അരവിന്ദ് സിംഗ് സംഗ്വാൻ്റെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മുൻകൂർ ജാമ്യപേക്ഷയ്ക്കായി 21 കാരനായ യുവാവ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം. തട്ടിക്കൊണ്ടു പോകൽ, പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കെെവശപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ലുധിയാന ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ ഓഗസ്റ്റ് 18ന് റജിസ്റ്റർ ചെയ്ത കേസിലാണ് യുവാവ് കോടതിയെ സമീപിച്ചത്.
പെൺകുട്ടിക്ക് പ്രായമായിട്ടില്ലെന്നും ഇരുവരും സഹോദരങ്ങളുടെ മക്കളാണെന്നും കാട്ടി മാതാപിതാക്കൾ നേരത്തെ പരാതി നൽകിയിരുന്നു. ഹിന്ദു വിവാഹ നിയമപ്രകാരം നേരിട്ട് രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം നിരോധിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെയാണ് സഹോദരുടെ മക്കൾ തമ്മിലുള്ള വിവാഹം സദാചാര വിരുദ്ധവും നിയമപരമല്ലെന്നും കോടതി വിധിച്ചത്.
ജീവനും സംരക്ഷണവും ഇഷ്ടപ്രകാരം പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യവും ഉറപ്പാക്കണമെന്ന് കാട്ടി യുവാവ് റിട്ട് ഹർജി സമർപ്പിച്ചിരുന്നു. യുവാവിൻ്റെ ഹർജി തള്ളിയ കോടതി ഇരുവർക്കും സംരക്ഷണം ഉറപ്പാക്കണമെന്ന് വ്യക്തമാക്കി.
content highlights: Marriage Between First Cousins Illegal, States Punjab and Haryana High Court