‘മെെ ലോർഡ്’, ‘യുവർ ലോർഡ്ഷിപ്പ്’ അഭിസംബോധനകൾ വേണ്ട; ജസ്റ്റിസ് മുരളിധർ

Don't Call Me

‘മെെ ലോർഡ്’ എന്നൊ ‘യുവർ ലോർഡ്ഷിപ്പ്’ എന്നൊ തന്നെ അഭിസംബോധന ചെയ്യരുതെന്ന് ജസ്റ്റിസ് എസ് മുരളിധർ അഭിഭാഷകരോട് നിർദ്ദേശിച്ചു. പഞ്ചാബ്, ഹരിയാന കോടതിയിലെ അഭിഭാഷകരോടാണ് ജസ്റ്റിസ് നിർദ്ദേശിച്ചത്. 

‘മെെ ലോർഡ്, യുവർ ലോർഡ് ഷിപ്പ്  എന്നിങ്ങനെയുള്ള അഭിസംബോധനകൾ ചെയ്യുന്നത് ഒഴിവാക്കാൻ ശ്രമിക്കണമെന്ന് ബഹുമാന്യനായ ജസ്റ്റിസ് എസ് മുരളിധർ ബാർ അംഗങ്ങളോട് അഭ്യർഥിക്കുന്നു’ പഞ്ചാബ്, ഹരിയാന ഹൈക്കോടതി തിങ്കളാഴ്ച കുറിപ്പിലൂടെ അറിയിച്ചു.

വർഷങ്ങൾക്ക് മുമ്പ് ചണ്ഡിഗഡിലെ ഹൈക്കോടതി ബാർ അസോസിയേഷന്‍ അംഗങ്ങളോട് ജഡ്ജിമാരെ ‘സർ’ അല്ലെങ്കിൽ ‘യുവർ ഓണർ’ എന്ന് വിളിച്ചാൽ മതിയെന്ന നിർദ്ദേശം നൽകിയിരുന്നു. എങ്കിലും  ഇപ്പോഴും ‘മൈ ലോര്‍ഡ്’, ‘യുവര്‍ ലോര്‍ഡ്ഷിപ്പ്’ എന്നിങ്ങനെയുള്ള അഭിസംബോധന തുടരുകയാണ്.

മാര്‍ച്ച് ആറാം തിയതിയാണ് ജസ്റ്റിസ് മുരളീധര്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജഡ്ജായി ചുമതലയേറ്റത്. ഡൽഹി  കലാപ കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് എസ്. മുരളീധറിനെ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയത്. വിദ്വേഷ പ്രസംഗം നടത്തിയതിന് മൂന്ന് ബി.ജെ.പി നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഡല്‍ഹി പൊലീസിന്  വീഴ്ച പറ്റിയെന്ന് അദ്ദേഹം വിമർശിച്ചിരുന്നു. 

content highlights: Don’t Call Me “Your Lordship”, “My Lord”: Justice S Muralidhar To Lawyers