പ്രശാന്ത് ഭൂഷൻ കേസ്; 1,500 അഭിഭാഷകർ സുപ്രീം കോടതിയ്ക്കെതിരെ രംഗത്ത്

1,500 lawyers to SC: Stop miscarriage of justice in Prashant Bhushan case

കോടതിയലക്ഷ്യകേസിൽ മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷനെ കുറ്റക്കാരനായി വിധിച്ച സുപ്രീം കോടതി നടപടിയ്ക്കെതിരെ രാജ്യത്തെമ്പാടുമുള്ള അഭിഭാഷകർ പ്രതിഷേധം അറിയിച്ചു. 1500ഓളം അഭിഭാഷകരാണ് വിധിയിൽ വിയോജിപ്പ് പ്രകടിപ്പിച്ച് പ്രസ്താവന ഇറക്കിയത്. കോടതിയലക്ഷ്യം കാണിച്ച് നിശബ്ധമാക്കുന്നത്, സുപ്രീം കോടതിയുടെ സ്വാതന്ത്ര്യത്തേയും ആത്യന്തികമായ ശക്തിയേയും ദുർബലപ്പെടുത്തുമെന്ന് പ്രസ്താവനയിൽ പറയുന്നു.

മുതിർന്ന അഭിഭാഷകരായ അരവിന്ദ് ദതർ, രാജു രാമചന്ദ്രൻ, ശ്രീറാം പഞ്ചു, ശ്യാം ദിവാൻ, വ്യന്ദ ഗ്രോവർ, മിഹിർ ദേശായി, കാമിനി ജെയ്സ്വാൾ, തുടങ്ങിയവർ പ്രസ്താവനയിൽ ഒപ്പുവെച്ചു. ഈ വിധി പൊതുജനങ്ങളുടെ മുന്നിൽ കോടതിയുടെ അധികാരം പുനസ്ഥാപിക്കുകയില്ലെന്നും മറിച്ച് ഈ വിധി അഭിഭാഷകർ സത്യം തുറന്നു പറയുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. ആഗസ്റ്റ് 14നാണ് പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വിധിക്കുന്നത്. ആഗസ്റ്റ് 20ന് ശിക്ഷയിൽ വീണ്ടും വാദം കേൾക്കും. 

content highlights: 1,500 lawyers to SC: Stop miscarriage of justice in Prashant Bhushan case