വക്കീൽ ഫീസിന് ഭാര്യയുടെ ആഭരണം വിറ്റയാൾക്ക് 30,000 കോടിയുടെ റഫാൽ കരാർ; വിമർശിച്ച് പ്രശാന്ത് ഭൂഷൺ 

Prashant Bhushan slams Modi Government

സ്വത്തുക്കളൊന്നും അവശേഷിക്കുന്നില്ലെന്ന് അനിൽ അംബാനി ലണ്ടൻ കോടതിയിൽ അറിയിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ. ഭാര്യയുടെ ആഭരണം വിറ്റാണ് വക്കീൽ ഫീസ് നൽകുന്നതെന്നും സ്വന്തമായി ഒരു കാർ മാത്രമാണുള്ളതെന്നുമാണ് അനിൽ അംബാനി ലണ്ടൻ കോടതിയെ അറിയിച്ചത്. ഈ വ്യക്തിക്കാണ് മോദി 30,000 കോടിയുടെ റഫാൽ ഓഫ്സെറ്റ് കരാർ നൽകിയിരിക്കുന്നതെന്ന് പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചു. 

റഫാൽ ഓഫ്സെറ്റ് കരാർ അനിൽ അംബാനിക്ക് നൽകിയതിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നിരുന്നത്. ഒരു വിമാനം പോലും നിർമിച്ച് നൽകാൻ പരിചയമില്ലാത്ത വ്യവസായിയെ റഫാൽ ഇടപാടിൽ മോദി പങ്കാളിയാക്കിയെന്നും 35,000 കോടി കടത്തിലായിരുന്ന വ്യവസായി ഇതുവഴി 45,000 കോടി രൂപ ഉണ്ടാക്കിയെന്നുമാണ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നത്. എന്നാൽ റഫാൽ കരാർ ലഭിക്കാൻ കേന്ദ്ര സർക്കാർ സഹായിച്ചിട്ടില്ലെന്നായിരുന്നു അനിൽ അംബാനിയുടെ മറുപടി.

content highlights: This is the guy to whom Modi gave the Rafale offset contract worth 30,000 crores! Prashant Bhushan slams Modi Government