രാജ്യം കത്തുമ്പോൾ മോദി വീണ വായിക്കുകയാണ്; ലേസർ ഷോ ആസ്വദിക്കുന്ന പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് പ്രശാന്ത് ഭൂഷൻ

'Nero fiddled while Rome burnt...': Oppn lambasts PM for watching light and sound show in Varanasi amid farmers protests

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും രൂക്ഷമായി വിമർശിച്ച് മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൻ. റോമ സമ്രാജ്യം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണ വായിച്ചതുപോലുള്ള നടപടിയാണ് മോദിയുടെ ഭാഗത്തുനിന്നുള്ളത് എന്ന രീതിയിലായിരുന്നു പ്രശാന്ത് ഭൂഷൻ്റെ ട്വീറ്റ്. വാരണാസിയിലെ ദേവ് ദീപാവലി ആഘോഷത്തിനിടെ താളം പിടിച്ചുനിൽക്കുന്ന മോദിയുടെ വീഡിയോ അദ്ദേഹത്തിൻ്റെ ഔദ്യോഗിക അക്കൌണ്ടിൽ നിന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് പ്രശാന്ത് ഭൂഷൻ്റെ വിമർശനം. 

തക് ദിൻ എ തക് ദിൻ ബെെ ബെെ ലെെറ്റ്സ്… ഇന്ത്യ കത്തുമ്പോൾ മോദി വീണ വായിക്കുന്നുവെന്നായിരുന്നു മോദിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രശാന്ത് ഭൂഷൺ പറഞ്ഞത്. രാജ്യത്തെ കർഷക പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെയിലായിരുന്നു മോദിയുടെ വാരണാസി സന്ദർശനം.

അതിനിടെ മോദിയുടെ അക്കൌണ്ടിൽ നിന്ന് ട്വീറ്റ് ചെയ്ത വീഡിയോക്ക് താഴെ വിമർശനങ്ങളും ട്രോളുകളും നിറഞ്ഞിട്ടുണ്ട്. വാരണാസിയിലെ ചടങ്ങിനിടെ ലേസർ ഷോയും ശിവ താണ്ഡവ സ്തുതിയും ആസ്വദിച്ച് മോദി നിൽക്കുന്നതും പാട്ടിന് അനുസരിച്ച് മോദി വിരലുകൾ ചലിപ്പിക്കുന്നതും തോണിയിൽ പോകുന്നവരെ കെെ ഉയർത്തി കാണിക്കുന്നതും വീഡിയോയിൽ കാണാം. 

content highlights: ‘Nero fiddled while Rome burnt…’: Oppn lambasts PM for watching light and sound show in Varanasi amid farmers protests