ജനാധിപത്യത്തെ വീണ്ടെടുക്കുന്നതിനുള്ള മുന്നേറ്റത്തിന് സമയമായി; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രശാന്ത് ഭൂഷൺ

time to reclaim republic says prashant bhushan

ജിഡിപി ഉൾപെടെ കൂപ്പുകുത്തുന്നത് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള മുന്നേറ്റത്തിന് സമയമായി എന്നാണ് പ്രശഅന്ത് ഭൂഷൺ ട്വീറ്റ് ചെയ്തത്.

“ഏറ്റവും വേഗത്തില്‍ താഴേക്ക് കൂപ്പുകുത്തുന്ന ജിഡിപി (-24 ശതമാനം).. പ്രതിശീര്‍ഷ ജി.ഡി.പി ബംഗ്ലാദേശിനേക്കാള്‍ താഴെ. ശാസ്ത്രവബോധ സൂചികയും പത്രസ്വാതന്ത്ര്യ സൂചികയും ജുഡീഷ്യറിയും ജനാധിപത്യ സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ളവയുടെ സൂചികയും താഴെ. ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള മുന്നേറ്റത്തിന് സമയമായി. യുവാക്കള്‍ക്ക് ദേശീയ മുന്നേറ്റത്തില്‍ മുഖ്യപങ്ക് വഹിക്കാനാകും”- പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

ആളോഹരി ആഭ്യന്തര ഉത്പാദനത്തിന്റെ കാര്യത്തിൽ ഇന്ത്യ ബംഗ്ലാദേശിന്റെ പുറകിലാകുമെന്ന് ഇന്റർനാഷൽ മോണിറ്ററി ഫണ്ടിന്റെ റിപ്പോർട്ട് നേരത്തെ പുറത്തു വന്നിരുന്നു. എഎംഎഫ് പുറത്തു വിട്ട വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്കിലാണ് ഇന്ത്യയുടെ ജി.ഡി.പിയില്‍ 10.3 ശതമാനം ഇടിവുണ്ടാകുമെന്ന് കണ്ടെത്തിയിട്ടുള്ളത്. വേഗത്തില്‍ വികസിച്ചു കൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ കൂടുതല്‍ തിരിച്ചടി ഇന്ത്യക്കായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് രാജ്യം കൂപ്പുകുത്തുമെന്നും ഐ.എം.എഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

Content Highlights; time to reclaim republic says prashant bhushan