പ്രശാന്ത് ഭൂഷണെതിരായ കേസ് പുതിയ ബെഞ്ചിന് വിട്ടു; കേസ് സെപ്റ്റംബർ 10ന് പരിഗണിക്കും

SC defers 2009 contempt case against Prashant Bhushan, requests CJI to place it before an appropriate bench

പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസ് സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ചിന് വിടാൻ തീരുമാനിച്ചു. കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിൻ്റെയാണ് തീരുമാനം. കോടതിയലക്ഷ്യ കേസിൽ സ്വമേധയ കേസെടുക്കാനുള്ള കോടതിയുടെ അധികാരം സംബന്ധിച്ച കാര്യങ്ങൾ മറ്റൊരു ബെഞ്ച് പരിഗണിക്കുന്നതാണ് നല്ലതെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. പുതിയ ബെഞ്ചിൻ്റെ പരിഗണനയ്ക്ക് വിടാൻ കോടതി ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിച്ചു. 

സുപ്രീം കോടതി ജഡ്ജിമാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ അത് കോടതി അലക്ഷ്യമായാലും അഴിമതിയാണെങ്കിലും ഭരണഘടന ബെഞ്ച് പരിഗണിക്കണമെന്ന് പ്രശാന്ത് ഭൂഷണ് വേണ്ടി ഹാജരായ അഭിഭാഷകൻ രാജീവ് ധവാൻ കോടതിയിൽ പറഞ്ഞു. ശിക്ഷ എന്നതല്ല പ്രശ്നം. സ്ഥാപനത്തിൻ്റെ വിശ്വാസമാണ് മുഖ്യം. ആശ്വാസത്തിന് വേണ്ടിയാണ് ജനം കോടതിയെ സമീപിക്കുന്നത്. അപ്പോൾ വിശ്വാസത്തിന് ഇളക്കം തട്ടിയാൽ അത് വലിയ പ്രശ്നമാവും. കേസ് പരിഗണിച്ചു കൊണ്ട് കോടതി വ്യക്തമാക്കി. 

കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും മാപ്പ് പറഞ്ഞാൽ ശിക്ഷ ഒഴിവാക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാപ്പ് പറയാൻ തയ്യാറല്ലെന്ന പ്രശാന്ത് ഭൂഷൻ്റെ നിലപാടിനെ തുടർന്ന് ഇന്ന് ശിക്ഷാവിധി പറയാൻ  മാറ്റിവെച്ച കേസാണ് സെപ്റ്റംബർ 10 ലേക്ക് മറ്റൊരു ബെഞ്ചിൻ്റെ പരിഗണനയ്ക്കായി മാറ്റിയത്. 

content highlights: SC defers 2009 contempt case against Prashant Bhushan, requests CJI to place it before an appropriate bench