ഡൽഹി കലാപം; ഡൽഹി പൊലീസിൻ്റെ കുറ്റപത്രത്തിൽ വൃന്ദാ കാരാട്ടും സൽമാൻ ഖുർഷിദും 

Congress's Salman Khurshid Named In Delhi Riots Chargesheet

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സൽമാൻ ഖുർഷിദിനേയും സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗമായ വൃന്ദാ കാരാട്ടിനേയും ഉൾപ്പെടുത്തിയിട്ടുണ്ട്. കലാപത്തിന് ഇടയാക്കുന്ന വിദ്വേഷ പ്രസംഗം നടത്തി എന്നാരോപിച്ചാണ് നേതാക്കളെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 17,000 പേജുകളുള്ള കുറ്റപത്രം സെപ്റ്റംബർ 17നാണ് ഡൽഹി പൊലീസ് സമർപ്പിച്ചത്.

ഉമർ ഖാലിദ്, നദീം ഖാൻ, സൽമാൻ ഖുർഷിദ് തുടങ്ങിയവർ പൌരത്വ ഭേദഗതി നിയമത്തിനെതിരെ ആളുകളെ പ്രകോപിതരാക്കുന്ന തരത്തിൽ പ്രസംഗങ്ങൾ നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ പ്രസംഗങ്ങളെക്കുറിച്ച് വ്യക്തമായ വിശദീകരണം കുറ്റപത്രത്തിൽ പറയുന്നില്ല. സി.പി.ഐ നേതാവ് ആനിരാജയേയും സാമൂഹ്യ പ്രവർത്തകൻ യോഗേന്ദ്ര യാദവിനേയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ് തുടങ്ങിയവർക്കെതിരേയും കുറ്റപത്രം ചുമത്തിയിരുന്നു. 2020 ഫെബ്രുവരിയിൽ നടത്ത കലാപത്തിൽ 54 പേരാണ് കൊല്ലപ്പെട്ടത്. 

content highlights: Congress’s Salman Khurshid Named In Delhi Riots Chargesheet