റഫാല്‍ വിമാനങ്ങളുടെ പുതിയ ബാച്ച് ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് എത്തിക്കുന്ന റഫാല്‍ വിമനത്തിന്റെ രണ്ടാം ബാച്ച് ഇന്ത്യയില്‍ ഇന്ന് എത്തിക്കും. ജൂലൈ 28ല്‍ ആയിയിരുന്നു റഫാലിന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയത്. 100 കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യത്തിലേക്ക് വായുവില്‍ നിന്ന് തൊടുക്കുവുന്ന മിറ്റിയോര്‍ മിസൈല്‍ സ്‌കള്‍പ് ക്രൂസ് മിസൈല്‍ എന്നിവയാണ് വിമാനത്തിലെ പ്രധാന ആയുധങ്ങള്‍.

രാത്രിയോടെ പറന്നുയരുന്ന റഫാല്‍ രാത്രിയോടെ അംബാലയിലെ വ്യോമത്താവളത്തില്‍ എത്തും. 14 ആയുധ സംഭരണികളാണ് വിമാനത്തിലുള്ളത്. 59,000 കോടി രൂപയുടെ കരാറില്‍ 36 വിമാനങ്ങളാണ് ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത്.

റഷ്യന്‍ സുഖോയ് വിമാനങ്ങള്‍ ഇറക്കുമതി ചെയ്ത് 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ പ്രധാന യുദ്ധ വിമാനമാണ് ഫ്രാന്‍സില്‍ നിന്നുള്ള റഫാല്‍. നിലവില്‍ 10 വിമാനങ്ങളാണ് ഇന്ത്യക്ക് നല്‍കിയിരിക്കുന്നത്.

Content Highlight: Three more Rafale jet will reach India