കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ പട്ടികയിൽ നിന്നും ‘റെഡംസിവിർ’ നീക്കം ചെയ്ത് ലോകാരോഗ്യ സംഘടന

world health organization removes redemsivir from list of medicines used for covid 19

കൊവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകളുടെ പട്ടികയിൽ നിന്നും ആന്റിവൈറൽ മരുന്നായ റെഡംസിവിറിനെ നീക്കം ചെയ്ത് ലോകാരോഗ്യ സംഘടന. കൊവിഡ് രോഗികളിൽ ഫലപ്രദമായ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്ന് റിപ്പോർട്ടുകൾ വന്നതോടെയായിരുന്നു റെഡംസിവിറിന്റെ ഉപയോഗം വ്യാപകമായത്. 

എന്നാൽ ഇപ്പോൾ കൊവിഡിനെതിരെ ഏതെങ്കിലും തരത്തിൽ പ്രയോജന പ്രദമായി ഈ മരുന്ന് പ്രവർത്തിക്കുന്നുണ്ടോ എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അതിന് തക്ക തെളിവൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഇത്തരത്തിൽ അവ്യക്തതകളോട് കൂടി ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന രോഗികൾക്ക് മരുന്ന് നൽകാനാവില്ലെന്നും ആരും അത് ചെയ്യരുതെന്നും നേരത്തെ തന്നെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. 

ഇതിന് പിന്നാലെയാണ് മറ്റ് മരുന്നുകളുടെ പട്ടികയിൽ നിന്നും ഇതിനെ നീക്കം ചെയ്തതായും അറിയിച്ചിരിക്കുന്നത്. കൂടാതെ പല അന്താരാഷ്ട്ര മരുന്ന് നിർമാതാക്കളും ദരിദ്ര രാജ്യങ്ങൾ- ഇടത്തരം രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് റെഡംസിവിർ കാര്യമായി വിതരണം ചെയ്തിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ ഞങ്ങളുടെ അറിവിലുള്ളതല്ലെന്നും ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 

Content Highlights; world health organization removes redemsivir from list of medicines used for covid 19