തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് വ്യാപനം വർധിക്കുമെന്ന് മുന്നറിയിപ്പു നൽകി ആരോഗ്യ വിദഗ്ദർ

a chance to rise covid 19 cases in Kerala after local body election polls

തിരഞ്ഞടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുമെന്ന് ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്. നിലവിൽ രോഗികളുടെ എണ്ണം കുറയുകയാണെങ്കിലും കൊവിഡിന്റെ രണ്ടാംവരവ് ഏതു സമയത്തും ഉണ്ടാകാമെന്നും സ്ഥാനാർത്ഥികളും പ്രവർത്തകരും എടക്കം എല്ലാവരും കർശന നിയന്ത്രണങ്ങൾ പാലിച്ചാൽ മാത്രമേ ഇതിന്റെ തീവ്രത കുറയ്ക്കാനാകുവെന്ന് കേരള സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ മുഹമ്മദ് അഷീൽ വ്യക്തമാക്കി.

കേരളത്തിൽ ഒക്ടോബർ 17 മുതലുള്ള ആഴ്ചകളിലെ കണക്ക് പരിശോധിക്കുമ്പോഴാണ് രോഗികളുടെ നിരക്കിൽ കുറവ് കാണിക്കുന്നത്. അടുത്ത ദിവസങ്ങളിലായി രോഗ വ്യാപനത്തിന്റെ ഗ്രാഫ് നിരപ്പിലെത്തുകയും പിന്നീട് കുറയുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാൽ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഗ്രാഫ് താഴേക്ക് പോകുന്നതിന് മുൻപ് തന്നെ രണ്ടാം വരവിന്റെ സാധ്യതയാണ് കാണുന്നത്. ഡൽഹിയിലെ രണ്ടാം വ്യാപനം കേരളത്തിനുള്ള മുന്നറിയിപ്പാണ്.

കൊവിഡ് കാല മുൻ കരുതലുകളെ കുറിച്ച് വിവിധ തലങ്ങളിൽ ബോധവത്കരണം നടത്തിയിട്ടും തിരഞ്ഞെടുപ്പ് രംഗത്ത് ഇതൊന്നും പാലിക്കപെടുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്. പ്രവർത്തകർ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വീടുകൾക്കുള്ളിലേക്ക് പ്രവേശിക്കാതിരിക്കുക, കുട്ടികളെ എടുക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതാണ്. വരും ദിവസങ്ങളിൽ സർക്കാർ തലത്തിലെ നിയന്ത്രണങ്ങളിൽ അയവു വരുവാനും സാധ്യതയുണ്ട്. ഉദ്യോഗസ്ഥരും പോലീസും തിരഞ്ഞെടുപ്പ് തിരക്കുകളിലായതിനാൽ ഇതു രോഗവ്യാപനത്തിന് വഴിയാകും.

Content HIghlights; a chance to rise covid 19 cases in Kerala after local body election polls