രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 91 ലക്ഷത്തിലേക്ക്

India covid updates today

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 9095806 ആയി ഉയർന്നു. ഇന്നലെ മാത്രം 45209 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 501 പേർ മരണപെട്ടു. രാജ്യത്ത് ആകെ കൊവിഡ് മരണം 133227 ആയി. അതേ സമയം രാജ്യത്തെ രോഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസകരമാണ്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 85 ലക്ഷം കടന്നു. 440962 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 43493 പേർ രോഗമുക്തി നേടി.

പല സംസ്ഥാനങ്ങളിലും രോഗ വ്യാപനം ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. രാജസ്ഥാനിൽ 8 ജില്ലകളിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 8 മുതൽ രാവിലെ ആറ് വരെയാണ് കർഫ്യു. രാജ്യത്ത് ഇതുവരെ 131733134 സാമ്പിളുകളാണ് പരിശോധിച്ചത്. ശനിയാഴ്ച മാത്രം 1075326 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ വ്യക്തമാക്കി.

Content Highlights; India covid updates today