മൊഡേർണ കൊവിഡ് വാക്സിൻ ഒരു ഡോസിന് 25-30 ഡേളറിനുള്ളിൽ വില ഈടാക്കുമെന്ന് കമ്പനി

Moderna Charge $25-$37 for its COVID-19 Vaccine

കൊവിഡ് പ്രതിരോധ വാക്സിനായ മൊഡേർണ വാക്സിന് ഒരു ഡോസിന് 25-30 ഡോളറിനുള്ളിൽ വില ഈടാക്കുമെന്ന് വാക്സിൻ നിർമാതാക്കളായ മൊഡേർണ. ഓർഡറിന് അനുസരിച്ചാണ് വില നിശ്ചയിക്കകയെന്നും മൊഡേർണ സിഇഒ വ്യക്തമാക്കിയിട്ടുണ്ട്.

ഈ നിരക്ക് പ്രകാരം ഇന്ത്യൻ വിപണിയിൽ ഇതിന് 1854 രൂപ മുതൽ 2595 രൂപ വരെ വിലയാകും. ഒരു ഡോസിന് 25 ഡോളർ നിരക്കിൽ വാക്സിൻ വിതരണം ചെയ്യുന്നതുമായി ബന്ധപെട്ട് യൂറോപ്യൻ യൂണിയനുമായി ചർച്ച നടത്തി വരികയാണെന്നും മൊഡേർണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതുവരെ കരാറുകളിൽ ഒന്നും ഒപ്പിട്ടിട്ടില്ലെന്നും യൂറോപിലേക്ക് വാക്സിൻ എത്തിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നതായും ഇതിനു വേണ്ടി ക്രിയാത്മക ചർച്ചകൾ നടത്തി വരികയാണെന്നും മൊഡേർണ വ്യക്തമാക്കി.

കൊവിഡ് പ്രതിരേധത്തിനായി തങ്ങൾ നിർമിച്ച വാക്സിൻ 94.5% ഫലപ്രദമാണെന്നാണ് മൊഡേർണ അവകാശപെടുന്നത്. ഫൈസറിന് ശേഷം കൊവിഡ് വാക്സിൻ വികസിപ്പിച്ചതായി അവകാശപെടുന്ന രണ്ടാമത്തെ കമ്പനിയാണ് മൊഡേർണ.

Content Highlights; Moderna Charge $25-$37 for its COVID-19 Vaccine