രാജ്യതലസ്ഥാനത്തെ കൊവിഡ് വ്യാപനത്തിൽ ആശങ്കയറിയിച്ച് സുപ്രീംകോടതി

Delhi covid 19

രാജ്യ തലസ്ഥാനത്തെ കൊവിഡ് വ്യാപനത്തിൽ വീണ്ടും ആശങ്കയറിയിച്ച് സുപ്രീംകോടതി രംഗത്ത്. ഡൽഹിയിൽ സ്ഥിതിഗതികൾ വീണ്ടും വഷളാകുകയാണെന്നും കോടതി നിരീക്ഷിച്ചു. കൊവിഡ് രോഗികൾക്ക് ചികിത്സ കിട്ടുന്നുണ്ടോയെന്നും ആശുപത്രികളിൽ ആവശ്യത്തിന് കിടക്കകളുണ്ടോയെന്നും കോടതി ചോദിച്ചു. കൂടാതെ തൽസ്ഥിതി റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്നും ഡൽഹി സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.

രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 676 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 529863 ആയി ഉയർന്നു. മരണസംഖ്യയും ദിനം പ്രതി ഉയർന്നു കൊണ്ടിരിക്കുകയാണ്. മരണസംഖ്യ 8391 ആയി ഉയർന്നു. നിവൽ 40212 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതിനോടകം 481260 പേരാണ് രോഗമുക്തി നേടിയത്.

Content Highlights; Delhi covid 19