91 ലക്ഷം കടന്ന് ഇന്ത്യയിലെ കൊവിഡ് കേസുകൾ

India covid updates today

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44059 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 9129866 ആയി ഉയർന്നു. ഇന്നലെ മാത്രം 511 പേരാണ് മരണപെട്ടത്. 133738 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപെട്ടത്. 443486 പേർ കൊവിഡ് ബാധിച്ച് നിലവിൽ ചികിത്സയിൽ കഴിയുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 8562642 പേർ കൊവിഡ് മുക്തരായി ആശുപത്രി വിട്ടു. അതേസമയം രാജ്യതലസ്ഥാനത്തെ കൊവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഇന്നലെ മാത്രം 676 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്.

Content Highlights; India covid updates today