രാജ്യത്ത് 24 മണിക്കൂറിനിടെ 37,975 രോഗികള്‍; ആകെ രോഗികള്‍ 91 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,975 പേര്‍ പുതിയതായി കൊവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 91 ലക്ഷം കടന്ന് 91,77,841 പേരായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 480 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,34,218 ആയി ഉയര്‍ന്നു. 4,38,667 പോരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,314 പേര്‍ ആശുപത്രി വിട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: India reports 37,975 fresh COVID-19 cases