കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം സി കമറുദ്ദീന്റെ ആരോഗ്യ നിലയില്‍ മെഡിക്കല്‍ ബോര്‍ഡ് തൃപ്തി അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റി. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് ദിവസമായി എംഎല്‍എയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ഹൃദ്രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിര ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയ വേണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നിലവില്‍ ആരോഗ്യ നില തൃപ്തികരമാണെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് എംഎല്‍എയെ ഇന്നലെ രാത്രി ഡിസ്ചാര്‍ജ് ചെയ്ത് വീണ്ടും ജയിലിലേക്ക് മാറ്റുകയായിരുന്നു.
നിലവിലെ മരുന്ന് തുടര്‍ന്നാല്‍ മതിയെന്നും എംഎല്‍എയുടെ ഹൃദ്രോഗത്തിന് ആന്‍ജിയോപ്ലാസ്റ്റി വേണ്ടെന്നും ഹൃദ്രോഗ വിദഗ്ധന്‍ അറിയിച്ചു.
Content Highlight: M C Kamaruddin Send back to Jail