ആരുടെ കൂടെ ജീവിക്കണമെന്നത്  മൗലീകവകാശം; നിർബന്ധിത മതം മാറ്റത്തിലൂടെ വിവാഹം നടത്തിയെന്ന കേസ് തള്ളി 

‘Not good in law’: Allahabad HC overrides order that held conversion just for marriage unacceptable

മതം പരിഗണിക്കാതെ ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കുകയെന്നത് മൗലീകാവകാശമാണെന്ന് അലഹബാദ് ഹെെക്കോടതി. വിവാഹത്തിനായി മകളെ നിർബന്ധിത മതം മാറ്റത്തിന് വിധേയമാക്കിയെന്ന് കാണിച്ച് പെൺകുട്ടികളുടെ മാതാപിതാക്കൾ നൽകിയ കേസിലാണ് സുപ്രധാന വിധി. പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ അവരുടെ സ്വന്തം ഇഷ്ടത്തിന് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചാൽ അതിന് തടയിടാൻ ഒരു സർക്കാരിനും സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. പ്രിയങ്ക ഖർവാറിനെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിച്ചെന്ന് കാണിച്ച് സലാമത് അൻസാരിയെന്ന യുവാവിനെതിരെ നൽകപ്പെട്ട കേസ് കോടതി തള്ളി. വിവാഹത്തിന് വേണ്ടിയുള്ള മതംമറ്റം അസ്വീകാര്യമാണെന്ന വിധിയും ഡിവിഷൻ ബെഞ്ച് തള്ളി.

പ്രിയങ്ക ഖർവാറിനെയും സലാമതിനെയും ഹിന്ദുവോ മുസ്ലിമോ ആയല്ല ഞങ്ങൾ കാണുന്നത്. സ്വന്തം താൽപര്യ പ്രകാരം ഒരുമിച്ച് ജീവിക്കുന്ന പ്രായപൂർത്തിയായ രണ്ട് വ്യക്തികളായാണ്. ഒരു വർഷത്തിലേറെയായി അവർ സമാധാനത്തിലും സന്തോഷത്തിലുമാണ് കഴിയുന്നത്. കോടതി പറഞ്ഞു. ആർട്ടിക്കിൾ 21 പ്രകാരം ഭരണഘടന അനുശാസിക്കുന്ന ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കാൻ കോടതികളും ഭരണഘടന സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. പങ്കജ് നഖ്വി, വിവേക് അഗർവാൾ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. വിവാഹത്തിനു വേണ്ടി മാത്രമുള്ള മതപരിവർത്തനം ക്രിമിനൽ കുറ്റമാക്കി മാറ്റാൻ ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക അടക്കമുള്ള ബിജെപി സർക്കാരുകൾ നിയമനിർമാണം നടത്തുന്നതിനിടെയിലാണ് കോടതിയുടെ വിധി. 

content highlights: ‘Not good in law’: Allahabad HC overrides order that held conversion just for marriage unacceptable