ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 44,489 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 92,66,706 ആയി. ഇന്നലെ മാത്രം 524 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണം 1,35,223 ആയി. ഇന്നലെ 10,90,238 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 13,59,31,545 സാമ്പിളുകൾ പരിശോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,367 പേർക്ക് രോഗം ഭേദമായി. ഇതോടെ ആകെ രോഗവിമുക്തരുടെ എണ്ണം 86,79,138 ആയി.
4,52,344 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. മഹാരാഷ്ട്രയിൽ 85,488 പേരും കേരളത്തിൽ 65,234 പേരും ഡൽഹിയിൽ 38,287 പേരും നിലവിൽ ചികിത്സയിലുണ്ട്. അതിനിടെ ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുമായി സമ്പർക്കത്തിൽ വന്നവർ ജാഗ്രത പുലർത്താൻ മന്ത്രി തന്നെ ട്വിറ്ററിലൂടെ നിർദേശം നൽകിയിട്ടുണ്ട്.
content highlights: India’s COVID-19 Tally At 92.66 Lakh, 44,489 New Cases In A Day