ന്യൂഡല്‍ഹി: ഇന്ത്യയില്‍ അന്തര്‍ ദേശീയ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത് ഡിസംബര്‍ 31 വരെ നീട്ടി. നവംബര്‍ 30 ന് വിലക്ക് പിന്‍വലിക്കാനിരിക്കെയാണ് നിലവില്‍ ഡിസംബര്‍ 30 ലേക്ക് സര്‍വീസ് പുനഃരാരംഭിക്കുന്നത് നീട്ടിയത്. എന്നാല്‍ അന്താരാഷ്ട്ര കാര്‍ഗോ സര്‍വീസുകള്‍ക്കും ഡിജിസിഎ അനുമതി നല്‍കിയ വിമാന സര്‍വീസുകള്‍ക്കും വിലക്ക് ബാധകമാകില്ലെന്ന് ഡിജിസിഎ അറിയിച്ചു.
എയര്‍ ബബിള്‍ സംവിധാനമനുസരിച്ചേ നിലവില്‍ അന്താരാഷ്ട്ര വിമാനയാത്ര നടത്തുന്നവര്‍ക്ക് യാത്രക്ക് അനുമതിയുള്ളു. നിലവില്‍ 22 രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ കരാറില്‍ എത്തിയിട്ടുണ്ട്. രണ്ട് രാജ്യങ്ങള്‍ തമ്മില്‍ പ്രത്യേക വിമാന സര്‍വീസുകള്‍ നടത്താന്‍ ഉടമ്പടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംവിധാനമാണ് എയര്‍ ബബിള്‍.
അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ബഹ്‌റൈന്‍, കാനജ, ഫ്‌ളോറിഡ, എത്യോപിയ, ഫ്രാന്‍സ്, ജര്‍മനി, ഇറാന്‍, ജപ്പാന്‍, കെനിയ, മാലിദ്വീപ്, നെതര്‍ലന്‍ഡ്, നൈജീരിയ, ഒമാന്‍, ഖത്തര്‍, താന്‍സാനിയ, യുഎഇ, യുകെ, ഉക്രൈന്‍, അമേരിക്ക എന്നിവയാണ് ഇന്ത്യയുമായി എയര്‍ ബബിള്‍ നടത്തുന്ന രാജ്യങ്ങള്‍.
Content Highlight: International Flight Service Ban extended