മുംബൈ: അനധികൃതമായി കെട്ടിടം നിര്‍മ്മിച്ചെന്ന് കാണിച്ച് മുംബൈ കോര്‍പ്പറേഷന്‍ നടി കങ്കണ റണാവത്തിന്റെ ഓഫീസ് പൊളിച്ച നീക്കിയ സംഭവം പ്രതികാര നടപടിയെന്ന് വിലയിരുത്തി ബോംബെ ഹൈക്കോടതി. കങ്കണ റണാവത്ത് നല്‍കിയ പരാതിയിലാണ് കോടതിയുടെ നിരീക്ഷണം. സംഭവത്തില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന് കോടതി നോട്ടീസ് നല്‍കി. എത്ര രൂപയുടെ നഷ്ടമുണ്ടായെന്ന് വിലയിരുത്താന്‍ കോടി ഒരാളെ ചുമതലപ്പെടുത്തുകയും ചെയ്തു.
സെപ്റ്റംബറിലാണ് മുംബൈ പാലിയിലെ കങ്കണയുടെ ബംഗ്ലാവിന്റെ ഒരു ഭാഗം മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ച് നീക്കിയത്. മഹാരാഷ്ട്ര സര്‍ക്കാരിനും ശിവസേനയ്ക്കുമെതിരെ കങ്കണ നടത്തിയ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഇത്. അനധികൃതമായിട്ട് നിര്‍മിച്ച ഭാഗമാണ് പൊളിച്ചുനീക്കിയതെന്നാണ് മുംബൈ കോര്‍പ്പറേഷന്റെ അവകാശവാദം. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കങ്കണയുടെ പരാതിയിലാണ് കോടതി നടപടി.
അതേസമയം, കങ്കണയുടെ പരസ്യ പ്രസ്താവനകള്‍ അംഗീകരിക്കുന്നതല്ലെന്ന് കോടതി പറഞ്ഞു. നിരുത്തരവാദപരമായ പ്രസ്താവനകള്‍ക്ക് ഇത്തരത്തില്‍ നടപടിയെടുക്കാനാവില്ലെന്നും കോടതി ചൂണ്ടികാട്ടി. പൊതു വേദികളില്‍ സംയമനം പാലിക്കുകയും ജാഗ്രത വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 2021 മാര്‍ച്ചിന് മുമ്പായി നഷ്ടപരിഹാരം കണക്കാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
Content Highlight: Bombay High Court on Kangana’s Bungalow demolition