ന്യൂഡല്‍ഹി: രാജ്യത്ത് നിയന്ത്രണങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടയിലും എണ്ണത്തില്‍ കുറവില്ലാതെ കൊവിഡ് ബാധിതര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,082 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്. ഇതോടെ ഇതുവരെ സ്ഥിരീകരിക്കപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 93,09,788 ആയി ഉയര്‍ന്നു.
With 43,082 new #COVID19 infections, India's total cases rise to 93,09,788
With 492 new deaths, toll mounts to 1,35,715. Total active cases at 4,55,555
Total discharged cases at 87,18,517 with 39,379 new discharges in last 24 hrs pic.twitter.com/beUkclIsCg
— ANI (@ANI) November 27, 2020
492 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കോവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ 4,55,555 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 87,18,517 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രോഗമുക്തരായി ആശുപത്രി വിട്ടത് 39,379 പേരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Content Highlight: Covid cases in India