ലെെംഗിക തൊഴിലാളികൾക്ക് മാസം 5000 രൂപ ധനസഹായം നൽകാൻ മഹാരാഷ്ട്ര; ഉത്തരവിറക്കി

Sex workers in Maharashtra to be given financial aid of Rs 5,000 per month from October

ലെെംഗിക തൊഴിലാളികൾക്ക് മാസം തോറും ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറക്കി. ഒക്ടോബർ മാസം മുതൽ ഡിസംബർ വരെയുള്ള കാലയളവിലേക്കാണ് ധനസഹായം അനുവദിക്കുക. പദ്ധതിക്കായി 50 കോടി നീക്കിവെച്ചതായി വനിത ശിശു വികസന മന്ത്രി യോശോമതി ഠാകൂർ അറിയിച്ചു.

സംസ്ഥാനത്താകെ 31,000ത്തോളം ലെെംഗിക തൊഴിലാളികൾക്ക് ആനുകൂല്യം ലഭ്യമാകും. കൊവിഡ് പ്രതിന്ധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ലെെംഗിക തൊഴിലാളികൾക്കും ഉപജീവനത്തിനായുള്ള അവകാശമുണ്ടെന്ന് ഉറപ്പുവരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്രയെന്നും മന്ത്രി യോശോമതി ഠാകൂർ അറിയിച്ചു. 

content highlights: Sex workers in Maharashtra to be given financial aid of Rs 5,000 per month from October