ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികള്‍ 93.5 ലക്ഷത്തിലേക്ക് ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,322 പേര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസത്തെക്കാള്‍ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞതില്‍ രാജ്യത്ത് ആശ്വാസമുണ്ട്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 485 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,36,200 ആയി.
അതേ സമയം നിലിവില്‍ 4,54,940 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. 87,59,969 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,452 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.
Content Highlight: Covid daily Update India