ആദിവാസി-ദളിത് വിദ്യാര്‍ത്ഥികളുടെ അവകാശം നിഷേധിക്കുന്നത് ബിജെപി-ആര്‍എസ്എസ് അജണ്ട: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ആദിവാസി, ദളിത് സമുദായത്തിലുള്ള വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നതാണ് ബിജെപി-ആര്‍എസ്എസ് അജണ്ടയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് 60 ലക്ഷത്തോളം ആദിവാസി ദളിത് വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് മരവിപ്പിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് രാഹുല്‍ ഗാന്ധി പ്രതിഷേധം അറിയിച്ചത്.

സ്‌കോളര്‍ഷിപ്പ് നിരോധിച്ച വാര്‍ത്തക്കൊപ്പമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. 11, 12 ക്ലാസുകളിലെ 60 ലക്ഷത്തിലധികം പട്ടികജാതി വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നതിനുള്ള പ്രധാന കേന്ദ്ര സ്‌കോളര്‍ഷിപ്പ് പദ്ധതിയാണ് 14 സംസ്ഥാനങ്ങളിലായി കേന്ദ്രം അടച്ചുപൂട്ടിയത്. 2017 ലെ ഫോര്‍മുല പ്രകാരം സംസ്ഥാനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതും കേന്ദ്രം അവസാനിപ്പിച്ചു. ഇതിനെ വിമര്‍ശിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

Content Highlight: In BJP-RSS vision of India, Adivasis and Dalits should not have access to education: Rahul Gandhi