വാരണാസിയില്‍ രാജീവ് ഗാന്ധി പ്രതിമക്ക് നേരെ കരി ഓയില്‍ ആക്രമണം; അജ്ഞാതരെന്ന് വിവരം

ഗാന്ധിനഗര്‍: ഗുജറാത്തിലെ വാരണാസിയില്‍ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ പ്രതിമക്ക് നേരെ കരി ഓയില്‍ ആക്രമണം. സംഭവത്തിന് പിന്നില്‍ അജ്ഞാതരെന്നാണ് വിവരം. സംഭവത്തില്‍ പരാതിയുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരണാസി സന്ദര്‍ശിക്കാനിരിക്കെയാണ് രാജീവ് ഗാന്ധിയുടെ പ്രതിമക്ക് നേരെയുള്ള ആക്രമണം. നേരത്തെ 2018ല്‍ പഞ്ചാബിലെ ലുധിയാനയിലും രാജീവ് ഗാന്ധിയുടെ പ്രതിമയില്‍ പെയിന്റ് ഒഴിച്ചിരുന്നു. 1984ലെ സിഖ് കലാപങ്ങളുടെ പേരിലാണ് ആക്രമണകാരികള്‍ അന്ന് അത് ചെയ്തത്. ശിരോമണി അകാലി ദളിന് സംഭവവുമായി ബന്ധമുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആരോപിച്ചിരുന്നു.

48 മണിക്കൂറിനുള്ളില്‍ കൃത്യത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതാവ് രാഘവേന്ദ്ര ചൗബേ പൊലീസിനോട് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വമ്പിച്ച പ്രതിഷേധം നടത്തുമെന്ന താക്കീതും അദ്ദേഹം നല്‍കി.

Content Highlight: Attacked Rajiv Gandhi statue