മുംബെെയിൽ നിന്ന് ഉത്തർപ്രദേശിലെത്തിയ ശ്രമിക് തീവണ്ടിയിൽ രണ്ട് അതിഥി തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി

2 Found Dead As Migrants Workers' Train From Mumbai Pulls Into Varanasi

മുംബെെയിൽ നിന്ന് വാരണാസിയിലെത്തിയ ശ്രമിക് തീവണ്ടിയിൽ രണ്ട് അതിഥി തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. തീവണ്ടിയുടെ രണ്ട് വ്യത്യസ്ത കമ്പാര്‍ട്ട്‌മെൻ്റുകളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മുംബൈ ലോകമാന്യതിലകില്‍ നിന്ന് പുറപ്പെട്ട തീവണ്ടി രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ഉത്തര്‍പ്രദേശിലെ മണ്ട്വാദി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. 1500 തൊഴിലാളികളാണ് തീവണ്ടിയില്‍ ഉണ്ടായിരുന്നത്.

ബുധനാഴ്ച രാവിലെ 8.20ഓടെയാണ് സ്റ്റേഷനില്‍ തീവണ്ടി എത്തിയത്. യാത്രക്കാരെല്ലാം ഇറങ്ങിക്കഴിഞ്ഞ ശേഷം രണ്ടു പേരെ തീവണ്ടിയില്‍ മരിച്ചതായി കണ്ടെത്തുകയായിരുന്നെന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞു. റെയില്‍വേ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ച തൊഴിലാളികളില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. മറ്റെയാൾ അസുഖബാധിതനായിരുന്നെന്ന് കുടുംബാഗംങ്ങള്‍ പറഞ്ഞതായി പൊലീസ് പറയുന്നു. 

content highlights: 2 Found Dead As Migrants Workers’ Train From Mumbai Pulls Into Varanasi

LEAVE A REPLY

Please enter your comment!
Please enter your name here