ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,772 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 94 ലക്ഷം കടന്ന് 94,31,692 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 443 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,37,139 ലേക്ക് ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 4,46,952 സജീവകേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,333 പേര് കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 88,47,600 ആയി.
With 38,772 new #COVID19 infections, India's total cases rise to 94,31,692
With 443 new deaths, toll mounts to 1,37,139 . Total active cases at 4,46,952
Total discharged cases at 88,47,600 with 45,333 new discharges in last 24 hrs. pic.twitter.com/PkglBuHpxm
— ANI (@ANI) November 30, 2020
ഇന്നലെ മാത്രം 8,76,173 സാമ്പിളുകള്‍ പരിശോധിച്ചതായും ഇതിനോടകം 14,03,79,976 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം രോഗികളുള്ളത്. കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗ ബാധിതരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്.
Content Highlight: Covid daily Update India