നരേന്ദ്ര മോദി സർക്കാരിന്രെ കർഷക നിയമത്തിനെതിരെ പ്രക്ഷോഭം നയിക്കുന്ന ഇന്ത്യയിലെ കർഷകർക്ക് പിന്തുണയുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിസ് ട്രൂഡോ രംഗത്ത്. ഈ വിഷയത്തിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ കർഷകരെ പിന്തുണച്ച് സംസാാരിക്കുന്ന ആദ്യ അന്താരാഷ്ട്ര നേതാവാണ് ട്രൂഡോ. ഇതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
‘കൃഷിക്കാരുടെ പ്രതിഷേധത്തെ കുറിച്ച് ഇന്ത്യയിൽ നിന്നും വരുന്ന വാർത്തകൾ ആശങ്കാജനകമാണ്. സുഹൃത്തുക്കളെയും കുടുംബങ്ങളെയും കുറിച്ച് ആധിയുണ്ട്. തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി സമാധാനപരമായി പോരാടുന്ന കർഷകർക്കൊപ്പമാണ് കാനഡ എന്നും നിലകൊള്ളുക. ചർച്ചകളിൽ വിശ്വസിക്കുന്നവരാണ് ഞങ്ങൾ. ഞങ്ങളുടെ ആശങ്കകൾ അറിയിക്കുന്നതിനായി ഇന്ത്യൻ അധികാരികളെ പല വിധത്തിലും ബന്ധപെടാൻ ശ്രമിച്ചിരുന്നു. നാമെല്ലാവരും ഒരുമിച്ച് ശ്രമിക്കേണ്ട സന്ദർഭമാണിത്’. ഗുരുനാനാക്ക് ജനന്തി ദിനത്തിൽ സിഖ് മത വിശ്വാസികളെ അഭിസംബോധന ചെയ്ത് കൊണ്ട് ട്രൂഡോ പറഞ്ഞു.
ഡിസംബർ 1 ന് ആണ് ഇത്തരമൊരു വീഡിയോ പുറത്തു വന്നത്. മുമ്പ് കനേഡിയൻ പ്രതിരോധ മന്ത്രി ഹർജിത് സജ്ജാനും ട്വിറ്ററിലൂടെ കർഷകർക്ക് പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കനേഡിയൻ രാഷ്ട്രീയ നേതാക്കൾ കർഷക സമരത്തെ അടിച്ചമർത്തുന്നതിനെതിരെ വലിയ വിമർശനമാണ് ഉന്നയിച്ചിരുന്നത്.
Content Highlights; Canada will defend Indian farmers’ right to protest says pm Trudeau