ചൈനയുടെ നയത്തില്‍ പ്രതിഷേധം; ഹോങ്കോംഗുമായുള്ള കരാറുകള്‍ താത്ക്കാലികമായി നിര്‍ത്തി കാനഡ

ഒട്ടാവ: ചൈനയുടെ പുതിയ ദേശീയ സുരക്ഷാ നിയമത്തില്‍ പ്രതിഷേധിച്ച്, കാനഡ ഹോങ്കോംഗുമായുള്ള ചില കരാറുകള്‍ താത്ക്കാലികമായി നിര്‍ത്തിയതായി റിപ്പോര്‍ട്ട്. യാത്രാ നിര്‍ദ്ദേശങ്ങളിലും കാനഡ മാറ്റം വരുത്തി.

ഹോങ്കോംഗിലെ അസ്വസ്ഥതകളെ കുറിച്ച് വലിയ ആശങ്കകളുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചൈന- ഹോങ്കോംഗ് ബന്ധത്തിലെ ചട്ടക്കൂട് ഹോങ്കോംഗിലെ ഏഴര ദശലക്ഷം ജനങ്ങള്‍ക്ക് മാത്രമല്ല മൂന്നുലക്ഷം കനേഡിയന്മാര്‍ക്കും പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഈ ആഴ്ച ആദ്യമാണ് ചൈനീസ് നിയമനിര്‍മ്മാണം അട്ടിമറി, വിഘടനം, ഭീകരവാദം, വിദേശശക്തികളുമായി ഒത്തുതീര്‍പ്പ് എന്നിവയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ഇവ നിയമവിരുദ്ധമാണെന്നാണ് കാനഡയുടെ വാദം. ഹോങ്കോങ്ങിന്റെ മേല്‍ ചൈനയുടെ നിയന്ത്രണം സമൂലമായി വര്‍ദ്ധിപ്പിക്കുന്ന നിയമത്തെച്ചൊല്ലി പ്രധാനമായും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള വിമര്‍ശനത്തിന്റെ ബീജിങ്ങിന് നേരിടേണ്ടി വന്നിരുന്നു.

Content Highlight: Canada Suspends Extradition With Hong Kong Over China Security Law