ചൈനയിലെ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യും മുമ്പ് തന്നെ അമേരിക്കയിൽ വൈറസ് സാന്നിധ്യം ഉണ്ടായിരുന്നതായി പുതിയ പഠനം

covid found in us weeks before China reported the first case in 2019 study

ചൈനയിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ അമേരിക്കയിൽ വൈറസ് സാന്നിധ്യം ഉണ്ടായിരുന്നതായി റിപ്പോർട്ട്. ചൈനയിൽ റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ കൊറോണ വൈറസ് ലോകത്ത് വ്യാപിച്ചു തുടങ്ങിയെന്നും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. അമേരിക്കയിലെ പ്രധാന മാധ്യമമായ ബ്ലൂംബെർഗ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്, 2019 ഡിസംബർ 13 നും ജനുവരി 17 നും ഇടയിൽ അമേരിക്കയിലെ ഒമ്പത് സ്റ്റേറ്റുകളിൽ നിന്ന് ലഭിച്ച 7389 സാമ്പിളുകളിൽ നിന്ന് 106 കേസുകൾ തിരിച്ചറിഞ്ഞതായി പഠനം പറയുന്നു.

അമേരിക്കൻ റെഡ് ക്രോസ്സാണ് രക്ത സാമ്പിളുകൾ ശേഖരിച്ചത്. സാർസ് കോവ്-2 ആദ്യമായി റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ അമേരിക്കയിൽ എത്തിയെന്നാണ് പഠനം വ്യക്തമാക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡിസംബർ അവസാനം വുഹാനിലാണ് കൊവിഡ് 19 ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. ദിവസങ്ങൾക്കുള്ളിൽ ലോകത്ത് മിക്ക സ്ഥലങ്ങളിലും കൊവിഡ് റിപ്പോർട്ട് ചെയ്യപെട്ടു. ലോകത്താകമാനം ആറ് കോടി ജനങ്ങൾക്കാണ് ഇതുവരെ കൊവിഡ് റിപ്പോർട്ട് ചെയ്തത്. ഡിസംബർ പകുതിയോടെ തന്നെ യുഎസിന്റെ പടിഞ്ഞാറൻ ഭാഗത്ത് ഒറ്റപെട്ട കൊവിഡ് കേസുകളുണ്ടായിരുന്നുവെന്നാണ് പഠനം നൽകുന്ന സൂചന.

ജനുവരി ആദ്യത്തോടെ മറ്റ് സ്റ്റേറ്റുകളിലും ആന്റിബോഡികൾ കണ്ടെത്താൻ തുടങ്ങി. ഫ്രാൻസിലും ഡിസംബർ അവസാനത്തോടെ കൊവിഡ് ലക്ഷണങ്ങളോടു കൂടി ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൊവിഡിന്റെ ഉത്ഭവത്തെ ചൊല്ലിയുള്ള തർക്കം നിലനിൽക്കെ പുതിയ പഠന റിപ്പോർട്ട് പുറത്ത് വന്നത് കൂടുതൽ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് നിഗമനം. ചൈനയിലാണ് വൈറസ് ഉത്ഭവിച്ചതെന്ന് അമേരിക്കയടക്കമുള്ള രാജ്യങ്ങൾ ആരോപിക്കുകയും ചൈന വൈറസിനെ സൃഷ്ടിച്ചതാണെന്നുള്ള ആരോപണവും അമേരിക്കയടക്കമുള്ള രാജ്യങ്ങൾ ആരോപിച്ചിരുന്നു. എന്നാൽ ചൈന ഈ ആരോപണങ്ങളെല്ലാം തള്ളുകയും മറ്റേതെങ്കിലും വിദേശ രാജ്യത്തു നിന്ന് ഇറക്കുമതി ചെയ്ത വസ്തുക്കളിൽ കൂടിയാകാം വൈറസ് ചൈനയിലെത്തിയതാണെന്നാണ് ചെെനയുടെ വാദം.

Content Highlights; covid found in us weeks before China reported the first case in 2019 study