ഡോളർക്കടത്ത് കേസിലും എം ശിവശങ്കറെ പ്രതി ചേർത്ത് കസ്റ്റംസ്

M Shivashankar added as accused in dollar smuggling case

ഡോളർക്കടത്ത് കേസിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ പ്രതി ചേർത്തു. ശിവശങ്കറിനെതിരെയുള്ള കസ്റ്റംസിന്റെ രണ്ടാമത്തെ കേസാണിത്. സ്വർണ്ണക്കടത്ത് കേസിൽ 23 ആം പ്രതിയാണ് ശിവശങ്കർ. ശിവശങ്കറിനൊപ്പം നാല് തവണ യാത്ര ചെയ്തപ്പോഴും ഡോളർ കടത്തിയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് ഉൾപെടെയുള്ള പ്രതികൾ മൊഴി നൽകിയിരുന്നു.

ഡോളർ കടത്തുന്ന കാര്യം ശിവശങ്കറിന് അറിയാമായിരുന്നുവെന്നും പണം വിദേശത്ത് നിക്ഷേപിക്കാൻ ആണെന്ന് ശിവശങ്കറിനോട് പറഞ്ഞതായും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. ഇന്ത്യൻ കറൻസി മാറ്റാൻ ശിവശങ്കറിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. എന്നാൽ സ്വപ്നയുടെ മൊഴികൾ ശിവശങ്കർ നിഷേധിക്കുകയും ഡോളർക്കടത്തിലും തനിക്ക് പങ്കില്ലെന്നും ശിവശങ്കർ അറിയിച്ചു.

Content Highlights; M Shivashankar added as accused in dollar smuggling case