ശിവശങ്കർ സത്യം മറച്ചു വെക്കുന്നുവെന്ന് കസ്റ്റംസ് കോടതിയൽ അറിയിച്ചു. ശിവശങ്കറിന്റെ രണ്ട് ഫോണുകൾ കൂടി ഇപ്പോൾ കസ്റ്റംസിന് ലഭിച്ചു. ഭാര്യയാണ് ഫോണുകൾ കൈമാറിയത്. എന്നാൽ ദീർഘ സമയത്തെ ചോദ്യം ചെയ്യലിന് ശേഷവും ഈ ഫോണുകള സംബന്ധിച്ച് വിവരങ്ങൾ നൽകാത്തത് സത്യം മറച്ചു വെക്കാനാണെന്ന് കസ്റ്റംസ് കോടതിയിൽ പറഞ്ഞു.
ഉന്നത സ്ഥാനത്തിരുന്നാൽ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും വാദിച്ചാണ് കസ്റ്റംസ് ജാമ്യാപേക്ഷയെ എതിർത്തത്. എന്നാൽ മൊഴികൾക്കുപരി കൂടുതൽ തെളിവുകളുണ്ടെങ്കിൽ സീൽഡ് കവറിൽ സമർപ്പിക്കാനായി കോടതി നിർദേശിച്ചിട്ടുണ്ട്. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 7 ലേക്ക് മാറ്റിവെച്ചു.
Content Highlights; customes question Shiva Shankar