ശിവശങ്കറിന് സ്വർണ്ണ കടത്ത് ഗൂഢാലോചനയിൽ പങ്കില്ലെന്ന് സരിത്തിൻ്റെ മൊഴി

gold smuggling conspiracy shiva shankar has no role says sarith to cutoms

സ്വർണ കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി ശിവശങ്കറിന് ഗൂഢാലോചനയിൽ പങ്കില്ലെന്ന് പ്രതി സരിത്ത് മൊഴി നൽകി. കസ്റ്റംസ് ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.അതേ സമയം ഗൂഢാലോചന നടന്നത് ശിവശങ്കറിൻ്റെ ഫ്ലാറ്റിൽ വെച്ച് ആണെന്നും പല കള്ളക്കടത്തിെന്റെയും ഗൂഢാലോചനകൾ ഇവിടെ വെച്ചായിരുന്നു എന്നും സരിത്ത് പറഞ്ഞു. സ്വപ്ന വഴിയാണ് സരിത്ത് ശിവശങ്കറിനെ പരിചയപെടുന്നത്. പുതിയ വെളിപെടുത്തലുകളുടെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യും. കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയാകും ചോദ്യം ചെയ്യുന്നത്. ഇന്ന് മൂന്ന് പ്രതികളെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഇതിലൊരാൾ ദീർഘനാളായി ഒളിവിലായിരുന്ന ജലാൽ ആണ്

രാജ്യത്ത് വിവിധ വിമാനത്താവളങ്ങൾ വഴി നടന്ന സ്വർണ്ണക്കടത്തിൻ്റെ മുഖ്യ പ്രതിയാണ് ഇയാൾ. ദീർഘകാലമായി കസ്റ്റംസ് അന്വേഷിച്ചിരുന്ന, വിവിധ സ്വർണ കള്ളക്കടത്ത് കേസുകളിലെ പ്രതി ജലാൽ ഇന്നലെ നാടകീയകീയമായി കസ്റ്റംസ് ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. നയതന്ത്ര സ്വർണ്ണക്കടത്തുമായി ബന്ധപെട്ട് പിടിയിലായ റമീസുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. നെടുമ്പാശേശേരിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ഉൾപെട്ട സ്വർണ്ണക്കടത്ത് കേസിലും തിരുവന്തപുരത്ത് എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാരൻ പ്രതിയായ കേസിലെയും മുഖ്യ കണ്ണി ജലാൽ ആണെന്നാണ് അന്വോഷണ സംഘത്തിൻ്റെ നിഗമനം. ഇന്ന് വൈകിട്ടോടെ മൂന്ന് പേരുടെയും അറസ്റ്റ് രേഖപെടുത്തും

Content Highlights; gold smuggling conspiracy shiva shankar has no role says sarith to cutoms