ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകൾ ഇന്ത്യയിലെത്തിക്കുന്നത് മായം കലർന്ന തേനാണെന്ന് സെൻ്റർ ഫോർ സയൻസ് അൻഡ് എൻവയോൺമെൻ്റ് (സി.എസ്.ഇ) റിപ്പോർട്ട്. 13 ബ്രാൻഡുകൾ വിപണിയിലെത്തിക്കുന്ന തേനിൻ്റെ സാമ്പിളുകളാണ് ഗുണനിലവാരം പരിശോധിക്കുന്നതിനായി സി.എസ്.ഇ തെരഞ്ഞെടുത്തത്. ഇതിൽ 77 ശതമാനം സാമ്പിളുകളും പഞ്ചസാര സിറപ്പ് ചേർത്ത് മായം ചേർക്കുന്നതായി കണ്ടെത്തി. 22 സാമ്പിളുകൾ പരിശോധിച്ചവയിൽ 5 എണ്ണം മാത്രമാണ് എല്ലാ ടെസ്റ്റുകളിലും വിജയിച്ചത്.
പ്രമുഖ ബ്രാൻഡുകളായ ഡാബർ, പതഞ്ജലി, ബെെദ്യനാഥ്, സന്തു, എപിസ് ഹിമാലയ, ഹിറ്റ്കാരി എന്നീ ബ്രാൻഡുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. അതേസമയം തങ്ങൾ പ്രകൃതിദത്ത തേൻ മാത്രമേ നിർമ്മിക്കുന്നുള്ളുവെന്നാണ് പതഞ്ജലി വക്താവ് പറയുന്നത്. എഫ്.എസ്.എസ്.എ.ഐ നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഉത്പന്നം നിർമിക്കുന്നതെന്നും ബ്രാൻഡിനെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും പതഞ്ജലി വക്താവ് പ്രതികരിച്ചു.
content highlights: Honey sold by major brands in India adulterated with sugar syrup, claims CSE report