24 മണിക്കൂറിനിടെ രാജ്യത്ത് 35551 പേർക്ക് കൂടി കൊവിഡ്; മരണം 526

India covid updates today

രാജ്യത്ത് 24 മണിക്കൂറിനിടെ 35551 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 526 പേരാണ് ഇന്നലെ മരണപെട്ടത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9534965 ആയി. രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപെട്ടവരുടെ എണ്ണം 138648 ആയി. നിലവിൽ 422943 സജീവ കേസുകളാണുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 40726 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് 8973373 പേരാണ് ആകെ രോഗമുക്തി നേടിയത്. ഇന്നലെ മാത്രം 1111698 സാമ്പിളുകളാണ് പരിശോധിച്ചത്. ഡിസംബർ രണ്ട് വരെ 143557647 സാമ്പിളുകൾ പരിശോധിച്ചതായും ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.

Content Highlights; India covid updates today