റഷ്യ നിർമിച്ച സ്പുടിനിക് 5 കൊവിഡ് വാക്സിന്റെ ഉപയോഗം അടുത്തയാഴ്ചയോടെ ആരംഭിക്കാൻ നിർദേശം നൽകി റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിൻ. ഇതിന്റെ ഭാഗമായി സ്പുടിനിക് 5 വാക്സിന്റെ 20 ലക്ഷം ഡോസുകൾ രാജ്യത്ത് നിർമിച്ചു കഴിഞ്ഞതായും പുടിൻ വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ ഡോക്ടർമാർക്കും അധ്യാപകർക്കുമാകും വാക്സിൻ നൽകുന്നത്. സ്ഫുടിനിക് 5 ന്റെ വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്നാണ് റഷ്യ മുൻപ് അവകാശപെട്ടിരുന്നത്.
അടുത്ത വാരം മുതൽ വാക്സിനേഷൻ ആരംഭിക്കാൻ പുടിൻ നിർദേശിച്ച കാര്യം ഡെപ്യൂട്ടി പ്രധാനമന്ത്രി ടാറ്റിയാന ഗോളിക്കോവയാണ് അറിയിച്ചത്. റഷ്യൻ വാക്സിന്റെ ആദ്യ ഗുണഭോക്താക്കളും മുൻഗണനയിൽ ഉള്ളവരും റഷ്യക്കാരായിരിക്കും. കൂടാതെ സ്ഫുടിനിക് 5 വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ ഇന്ത്യയിൽ അനുമതിയോടെ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
നവംബർ 27 ന് റഷ്യയിൽ 25343 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രാദേശികമായി കൊവിഡ് രണ്ടാം വരവ് തടയുന്നതിനായി ലോക്ക്ഡൌൺ പോലുള്ള നടപടികൾ റഷ്യൻ ഭരണകൂടം നടപ്പിലാക്കിയിരുന്നു. ദിവസേന 589 പേരാണ് റഷ്യയിൽ മരണപെട്ടിരുന്നത്.
Content Highlights; Putin directs authorities to start mass Covid-19 vaccinations