അഭ്യൂഹങ്ങൾക്ക് വിരാമം; രജനീകാന്തിൻ്റെ പാർട്ടി പ്രഖ്യാപനം ഡിസംബർ 31ന്

Rajinikanth To Launch Party In January, Promises

ഏറെ നാൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തൻ്റെ പാർട്ടിയുടെ പ്രഖ്യാപനം ഡിസംബർ 31ന് ഉണ്ടാകുമെന്ന് അറിയിച്ച് നടൻ രജനീകാന്ത്. ജനുവരിയിൽ പാർട്ടിയുടെ പ്രവർത്തനം ആരംഭിക്കുമെന്നും രജനീകാന്ത് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈക്കാര്യം അറിയിച്ചത്. 

തിങ്കളാഴ്ച രജനി മക്കൾ മൺട്രം പ്രവർത്തകരുടെ യോഗം രജനീകാന്ത് വിളിച്ചു ചേർത്തിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി പ്രഖ്യാപനം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. നേരത്തെ രാഷ്ട്രീയ ഉപദേശകനായ തമിഴരുവി മണിയനുമായും താരം ചർച്ച നടത്തിയിരുന്നു. രജനീകാന്തിനെ കൂടെ ചേർക്കാൻ ബിജെപി ശ്രമം നടത്തിയിരുന്നു. ഇതിന് മുന്നോടിയായി കഴിഞ്ഞയാഴ്ച അമിത് ഷാ ചെന്നെെയിലെത്തി രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഉടനെ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നായിരുന്നു രജനീകാന്ത് അറിയിച്ചിരുന്നത്. 

സ്വന്തം പാർട്ടി രൂപീകരിച്ച് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മൂന്നു വർഷം മുമ്പ് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതിന് മുന്നോടിയായി രൂപപ്പെട്ടതാണ് രജനി മക്കൾ മൺട്രം. 

content highlights: Rajinikanth To Launch Party In January, Promises “Wonder and Miracle”